മഹാത്മാഗാന്ധി സർവ്വകലാശാല സ്വാശ്രയ കോളേജ് അധ്യാപകർക്ക് പി എച്ച് ഡി എൻട്രൻസ് പരീക്ഷ ഒഴിവാക്കി. നിലവിൽ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസായവർക്കും, സർക്കാർ/ എയ്ഡഡ് കോളേജ് അധ്യാപകർക്കും ആയിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. ഇപ്പോൾ തുടർച്ചയായി മൂന്നു വർഷം സർവീസുള്ള സ്വാശ്രയ കോളേജ് അധ്യാപകർക്കും ഈ ആനുകൂല്യം ലഭ്യമാക്കുകയാണ് സർവ്വകലാശാല. ഈ ആനുകൂല്യം സ്വാശ്രയ മേഖലയിലെ അധ്യാപകർക്കു ഗവേഷണ രംഗത്തേക്ക് കടന്നു വരുവാൻ പ്രോത്സാഹനം ആകുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2