സെ​ക്ര​ട്ട​റി​യ​റ്റി​ലെ പ്രോ​ട്ടോ​കോ​ള്‍ ഓ​ഫി​സി​ലു​​ണ്ടാ​യ തീ​പി​ടി​ത്തം ഗൂഡാലോചനയാണെന്ന്​ ആരോപിച്ച്‌​ പ്രതിഷേധവുമായി യു.ഡി.എഫും ​ബി.ജെ.പിയും ഇന്ന്​ തെരുവിലിറങ്ങും. ബുധനാഴ്​ച സംസ്​ഥാന വ്യാപകമായി യു.ഡി.എഫ്​ ക​രി​ദി​നവും ബി.ജെ.പി പ്രതിഷേധ ദിനവും ആചരിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്​ സെക്രട്ടറിയേറ്റിനുമുന്നില്‍ അതിരാവിലെ തന്നെ കനത്ത പൊലീസ്​ സുരക്ഷ ഏര്‍പ്പെടുത്തി.

സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാണ്​ തീപിടിത്തമെന്നാണ്​ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ ആരോപണം. അ​ന്വേ​ഷി​ക്കാ​ന്‍ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത് സ്വീ​കാ​ര്യ​മ​ല്ല.എ​ന്‍.​ഐ.​എ ത​ന്നെ ഇതും അ​ന്വേ​ഷി​ക്ക​ണം – ചെ​ന്നി​ത്ത​ല പറഞ്ഞു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് ഫ​യ​ലു​ക​ളും ന​യ​ത​ന്ത്ര ബാ​ഗേ​ജു​ക​ളു​ടെ​യും മ​റ്റ് പാ​ഴ്‌​സ​ലു​ക​ളു​ടെ​യും ക്ലി​യ​റ​ന്‍സ് സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ളും വി​ദേ​ശ​യാ​ത്ര സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ളും പൊ​തു​ഭ​ര​ണ വ​കു​പ്പി​ലാ​ണ്. അ​വി​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കേ​സ് സം​ബ​ന്ധി​ച്ച്‌ പ്രോ​ട്ടോ​കോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ള്‍ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്. അ​ന്വേ​ഷ​ണം മു​റു​കു​ന്ന​തി​നി​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് യാ​ദൃ​ശ്​​ചി​ക​മാ​വി​ല്ല. മൂ​ന്ന് സെ​ക്ഷ​നി​ലെ പ്ര​ധാ​ന ഫ​യ​ലു​ക​ളെ​ല്ലാം ന​ശി​ച്ചു. ഇ​വ​യു​ടെ ബാ​ക്‌അ​പ് ഫ​യ​ല്‍ ഉ​ണ്ടോ എ​ന്ന് ശ​ബ​രീ​നാ​ഥ​ന്‍ എം.​എ​ല്‍.​എ ചോ​ദി​ച്ച​പ്പോ​ള്‍ ഇ​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​ത്. ഇ​ത് സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്നു.

സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി​ലേ​ക്കും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ലേ​ക്കും വ​രു​മെ​ന്നാ​യ​പ്പോ​ള്‍ സ​ര്‍ക്കാ​ര്‍ ത​ന്നെ ഫ​യ​ലു​ക​ള്‍ക്ക് തീ​യി​​ട്ട​ന്ന്​​ സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നെ​ന്ന്​ ബി.​ജെ.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​രേ​ന്ദ്ര​ന്‍ പറഞ്ഞു. ഇക്കാര്യം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും എ​ന്‍.​എ.​എ​യും അ​ന്വേ​ഷി​ക്ക​ണം. സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ ഫ​യ​ലു​ക​ള്‍ തീ​വെ​ച്ച്‌ ന​ശി​പ്പി​ച്ച​തി​ലും പാ​ര്‍​ട്ടി സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ബ​ലം പ്ര​യോ​ഗി​ച്ച്‌ അ​റ​സ്​​റ്റ്​ ചെ​യ്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാണ്​ ബു​ധ​നാ​ഴ്​​ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ക്കു​ന്നതെന്ന്​ ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് കു​ര്യ​ന്‍ പ​റ​ഞ്ഞു.

അതേസമയം, സെ​ക്ര​ട്ട​റി​യ​റ്റി​ലെ തീ​പി​ടി​ത്തം അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക പൊ​ലീ​സ്​ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. പൊ​ലീ​സ്‌ ഹെ​ഡ്‌​ക്വാ​ര്‍​ട്ടേ​ഴ്‌​സ്‌ എ.​ഡി.​ജി.​പി മ​നോ​ജ്‌ എ​ബ്ര​ഹാ​മി​ന്‍റ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ്‌ അ​ന്വേ​ഷ​ണം. സ്‌​പെ​ഷ​ല്‍ സെ​ല്‍ എ​സ്‌.​പി വി. ​അ​ജി​ത്താ​ണ്‌ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍. ഹെ​ഡ്‌​ക്വാ​ര്‍​ട്ടേ​ഴ്‌​സ്‌ ഐ.​ജി പി. ​വി​ജ​യ​ന്‍ ദൈ​ന​ ദി​ന മേ​ല്‍​നോ​ട്ടം വ​ഹി​ക്കും. ക​ന്‍​റാ​ണ്‍​മെന്‍റ്​ സി.​എ ബി. ​മു​ഹ​മ്മ​ദ്​ ഷാ​ഫി, നേ​മം സി.​എ അ​നൂ​പ്‌ കൃ​ഷ്‌​ണ​ന്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്‌. എ​സ്‌.​പി സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച്‌ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2