സെക്രട്ടറിയേറ്റിൽ പ്രോട്ടോകോൾ ഓഫീസിന് തീപിടിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. അന്വേഷണ സംഘത്തിൽ സിപിഎം അനുകൂല സംഘടനയിലെ ആളുകളെ കുത്തി നിറക്കുകയാണ്. അന്വേഷണസംഘത്തെ ഫയലുകൾ തരംതിരിക്കാൻ സഹായിക്കാൻ എന്ന പേരിൽ സെക്രട്ടറിയേറ്റ് ജീവനക്കാരായ 13 അംഗങ്ങളെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവർ 13 പേരും സിപിഎം അനുഭാവികളാണ്.

തീപിടുത്തത്തിൽ പതിനായിരത്തിലേറെ പേജുകളാണ് നശിച്ചത് എന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനം. ഭൂരിഭാഗം പേപ്പറുകളും സർക്കാർ വിജ്ഞാപനത്തിൻറെയും, ഗസ്റ്റ് ഹൗസ് ബുക്കിംഗ് രജിസ്റ്റർൻറെയും പേജുകൾ ആണെന്നാണ് അവകാശവാദം. തീപിടിത്തത്തിന് കാരണം വെളിവാകുന്ന ലാബ് റിപ്പോർട്ട് ഫോറൻസിക് സംഘം ഇതുവരെയും അന്വേഷണം സംഘത്തിന് കൈമാറിയിട്ടില്ല. ഇത് അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കത്ത് നൽകിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2