തിരുവനന്തപുരം : എന്‍ ഐ എ ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിലെയും സെക്രട്ടറിയേറ്റിലെയും സിസിടിവി ക്യാമറ ദ്യശ്യങ്ങള്‍ നല്‍കുന്നതില്‍ അനിശ്ചിതത്വം.മെയ് 1 മുതല്‍ ജൂലൈയ് 4 വരെയുള്ള ദൃശ്യങ്ങള്‍ കൈമാറണമെന്നാണ ആവശ്യപ്പെട്ടു കൊണ്ടാണ് എന്‍ഐഎ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.എന്നാല്‍ സെക്രട്ടേറിയറ്റിലെ 83 ക്യാമറകളില്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ 4 ക്യാമറകള്‍ കഴിഞ്ഞ മെയില്‍ ഉണ്ടായ ഇടി മിന്നലില്‍ കേടായി എന്നുമാണ് അത് കൊണ്ട് സിസിടിവി കുറച്ചു കാലം പ്രവര്‍ത്തിച്ചില്ലെന്നു അഡീഷ്ണല്‍ സെക്രട്ടറി ഹണി അറിയിച്ചു. നോര്‍ത്ത് ബ്ലോക്കിലെ നാലാം നിലയിലാണു മുഖ്യമന്ത്രിയുടെ ഓഫിസ്, അഞ്ചാം നിലയില്‍ ശിവശങ്കറിന്റെയും. ഇവിടത്തെ ക്യാമറ ദൃശ്യങ്ങള്‍ ലഭ്യമാണെന്നു അഡീഷ്ണല്‍ സെക്രട്ടറി എന്‍ഐഎ ഉദ്യോഗസ്ഥരെ അറിയിച്ചു. സ്വര്‍ണക്കടത്തു പ്രതികള്‍ക്കു സെക്രട്ടേറിയറ്റിലെ ശക്തമായ സെക്യൂരിറ്റി സംവിധാനം മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ബ്ലോക്കില്‍ എത്താന്‍ സംഘടനാ നേതാക്കള്‍ സഹായം ചെയ്തുവെന്ന ആരോപണം ഉള്‍പ്പെടെ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു.
അതേസമയം, ഇടിമിന്നലില്‍ സിസിടിവി ക്യാമറ കേടായാലും ദൃശ്യങ്ങള്‍ നഷ്ടപ്പെടില്ലെന്നു സാങ്കേതിക വിദഗ്ധര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2