വീടിന്റെ ടെറസില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു കാറിന്റെ ചിത്രം കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ചെയ്തു വരുന്നുണ്ട്. ഇതെന്തൊരു അത്ഭുതം എന്ന് ചിന്തിക്കാന്‍ വരട്ടെ. ഇതിനു പിന്നിലെ സത്യാവസ്ഥ എന്തൊന്നു നോക്കാം. കണ്ണൂര്‍ പയ്യന്നൂര്‍ ക്ഷേത്രത്തിന് സമീപത്തെ പ്രസൂണിന്‍റെ ടെറസിലാണ് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ കാറെന്നു തോന്നിപ്പിക്കുമെങ്കിലും സംഭവം കോണ്‍ക്രീറ്റില്‍ തീര്‍ത്തതാണ്. അടുക്കളയുടെ ചിമ്മിനി വീടിന്‍റെ മുന്‍ഭാഗത്ത് അഭംഗിയായി നിന്നപ്പോള്‍ അത് പരിഹരിക്കാന്‍ വീട്ടുകാര്‍ കണ്ട ആശയമാണിത്. ചിമ്മിനിക്ക് ഇടയിലൂടെ പുക പുറത്തേക്ക് പോകണം. എന്നാല്‍ ചിമ്മിനി കാണാനും പാടില്ല.

പ്രമുഖ ശില്‍പി കൂടിയായ പി.വി രാജീവനാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. അങ്ങനെ ആഴ്ചകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ടെറസില്‍ കാര്‍ റെഡിയായി. ഒരു സ്വിഫ്റ്റ് കാറിന്‍റെ അതേ വലുപ്പത്തിലാണ് കോണ്‍ക്രീറ്റ് കാറിന്‍റെ നിര്‍മ്മാണം. വീട് നിര്‍മ്മിക്കുമ്ബോഴുണ്ടായ അബദ്ധം പരിഹരിക്കാന്‍ ചെയ്തതാണെങ്കിലും സംഗതി ഹിറ്റായിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group