രണ്ടാമതും വിവാഹം ചെയ്യാന്‍ ആസൂത്രണം നടത്തിയ ഭര്‍ത്താവിന് ആദ്യ ഭാര്യയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഇമാം ആയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച ശേഷം ഭാര്യ തല്ലിക്കൊന്നു എന്നാണ് കേസ്.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഷിക്കാര്‍പൂര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം . ഭോറ ഖുര്‍ദ് എന്ന സ്ഥലത്തെ പള്ളിയില്‍ വച്ചാണ് മൗലവി വകില്‍ അഹ്മദിനെ പരിക്കേല്പിച്ചത്. തന്റെ ഭര്‍ത്താവ് മറ്റൊരു വിവാഹം നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണെന്നും ഈ വിഷയത്തില്‍ ഉണ്ടായ തര്‍ക്കം അക്രമാസക്തമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തു എന്നാണ് സ്ത്രീയുടെ മൊഴി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഭോറക്ല പോലീസ് സ്റ്റേഷനില്‍ അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്‌എച്ച്‌ഒ) നിതേന്ദ്ര സിംഗ് പറഞ്ഞു.മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക