തിരുവനന്തപുരം: വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചാല്‍ ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു. പരീക്ഷകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തും എന്നും സ്‌കൂളിലേക്കുള്ള യാത്ര സുരക്ഷിതമായി നടത്തുകയാണ് പ്രധാനം എന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കഴിയുന്നതും സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ യാത്ര ചെയ്യിക്കുകയാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് മികച്ച രീതിയിലാണ് നിലവില്‍ വാക്‌സിനേഷന്‍ നടത്തുന്നത് എന്നും ഇനിയും വിതരണം ഊര്‍ജിതമാക്കും എന്നും അദ്ദേഹം ഉറപ്പു നല്‍കി. വാക്‌സിനേഷന് തയാറായി ജനം സ്വയം മുന്നോട്ടുവരണം. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂട്ടുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. സംസ്ഥാനത്ത് നിലവിലുള്ളത് ഏഴ് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമെന്നും ഇനിയും ഒരു കോടി വാക്‌സിന്‍ കൂടി എത്തിക്കണം എന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രിയും വ്യക്‌തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2