അടൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അശ്ലീലം കാണിക്കുകയും അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ കൈത പറമ്പിലാണ് സംഭവം. കൈതപ്പറമ്ബ് കടിക വള്ളിവിളവടക്കേതില്‍ വീട്ടില്‍ (ജെ. ജെ. കോട്ടേജ്) ജയിംസ് തങ്കച്ചന്‍ എന്ന 37 കാരനെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കിഴക്കുപുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളോട് ആണ് ഇയാള്‍ മോശമായി പെരുമാറിയത്. കുട്ടികളെ ഇയാള്‍ അശ്ലീലം കാണിക്കുകയും അവരോട് മോശമായി പെരുമാറുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും അധ്യാപകരും നല്‍കിയ പരാതിയെ തുടര്‍ന്ന് ആണ് ജയിംസിനെ പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ എസ്. ഐമാരായ സുമേഷ്, രാഹുല്‍,എ. എസ്. ഐ രാധാകൃഷ്ണന്‍,സി. പി. ഒ കിരണ്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2