വൈത്തിരി: പത്താംക്ലാസുകാരനോട് ലൈംഗിക അതിക്രമം നടത്തിയ പ്രധാന അധ്യാപകന്‍ അറസ്റ്റിലായി. വയനാട് വൈത്തിരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയോട് കൊളഗപ്പാറ സ്വദേശിയായ അധ്യാപകനാണ് ലൈംഗിക അതിക്രമം നടത്തിയത്.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വൈത്തിരി പോലീസ് പോക്സോ നിയമപ്രകാരം അധ്യാപകനെതിരെ കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക