പാഠ്യ പ്രവർത്തനങ്ങൾക്കപ്പുറം അപ്പർ പ്രൈമറി തലം മുതലുള്ള വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന ശാസ്ത്രരംഗം പദ്ധതിയുടെയും അനുബന്ധ ക്ലബ്ബുകളുടെയും 2021- 22 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ സ്കൂൾ തല ഉദ്ഘാടനം ഇന്ന് (06/08/2021 ) വെള്ളി വൈകുന്നേരം 7 മണിക്ക് ഓൺലൈനായി നടത്തും. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഐ എസ് ആർ ഒ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ജോയസ് ജോസ് ഉദ്ഘാടനം നിർവഹിക്കും.

Society for Odonate Studies Secretary. ശ്രീ. രജ്ഞിത്ത് ജേക്കബ് മാത്യൂസ് മുഖ്യപ്രഭാഷണം നിർവഹിക്കും. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി സന്തോഷ്, രാമപുരം BRC BPC ശ്രീ അശോക് ജി, തുടങ്ങിയവർ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കുന്നതായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക