ചങ്ങനാശേരി: വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച ഓണാശംസയില്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്ന് ആരോപിച്ച ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയില്‍ പ്രധാനാധ്യാപികയെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മാപ്പ് പറയിച്ചു. നെടുങ്കുന്നം സെന്റ് തെരാസാസ് സ്‌കൂള്‍ പ്രധാനാധ്യാപികയായ സി. റീത്താമ്മയെയാണ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാപ്പ് പറയിച്ചത്. അധ്യാപിക മാപ്പ് പറയുന്നതിന്റെ വീഡിയോ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഓണത്തിനോട് അനുബന്ധിച്ച്‌ സി. റീത്താമ്മ വാട്‌സ്‌ആപ്പിലൂടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. ചവിട്ടിത്താഴ്ത്തപ്പെടുന്നവന്റെ ആഘോഷമാണ് ഓണം എന്നായിരുന്നു വീഡിയോയിലെ പ്രധാന സന്ദേശം.

Adapted news , Courtsey : Mangalam.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2