തിരുവനന്തപുരം: ന്യൂനപക്ഷസ്കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫ് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ലീഗ്. മുസ്ലീങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറവ് വരുത്തരുതെന്നും ക്രൈസ്തവവിഭാഗങ്ങള്‍ക്ക് പ്രത്യേകപദ്ധതി ആവിഷ്ക്കരിക്കണമെന്നും ആവശ്യപ്പെടാന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. യുഡിഎഫ് യോഗത്തിന് പിന്നാലെ മതസംഘടനാനേതാക്കളുടെ യോഗവും മുസ്ലീം ലീഗ് വിളിച്ചുകൂട്ടിയിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് യോഗം.

ന്യൂനപക്ഷസ്കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്വാഗതം ചെയ്തതോടെയാണ് തര്‍ക്കം തുടങ്ങുന്നത്. പ്രതിപക്ഷനേതാവിന്റെ നിലപാട് മുസ്ലീംലീഗ് തള്ളിയതോടെ ഭിന്നത പരസ്യമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജനസംഖ്യാനുപാതികമായി ക്രൈസ്തവര്‍ക്ക് സ്കോളര്‍ഷിപ്പ് വേണമെന്ന് പി.ജെ.ജോസഫും ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് വെട്ടിലായി. തുടര്‍ന്നാണ് വിഷയത്തില്‍ ഏകീകൃത നിലപാട് സ്വീകരിക്കാന്‍ അടിയന്തിര യുഡിഎഫ് നേതൃയോഗം ചേര്‍ന്നത്.

മുസ്ലീം സമുദായത്തിന്റെ ആനുകൂല്യങ്ങളില്‍ കുറവ് വരില്ലെന്ന സര്‍ക്കാര്‍ നിലപാടിനെയാണ് സ്വാഗതം ചെയ്തതെന്ന് സതീശന്‍ യുഡിഎഫ് യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് നേരത്തെ സര്‍വകക്ഷിയോഗത്തിലെടുത്ത നിലപാട് ശക്തമായി ഉന്നയിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചു. സതീശന്റെ വിശദീകരണത്തോടെ വിവാദം അവസാനിപ്പിക്കാനും നേതാക്കള്‍ ധാരണയായി. യോഗം കഴിഞ്ഞ് ലിഗ് നേതാക്കളും വി ഡി സതീശനും ഒരുമിച്ച്‌ പുറത്തിറങ്ങി ആശയക്കുഴപ്പം പരിഹരിച്ചുവെന്ന് വിശദീകരിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക