ഡെപ്പോസിറ്റ് മെഷീനില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ മരവിപ്പിച്ച്‌ എസ്ബിഐ. മെഷീനില്‍ നിന്ന് പണം തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച്‌ ഇന്റേണല്‍ സര്‍ക്കുലര്‍ പുറത്തിറക്കി. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടങ്ങിയെന്നും വിവരം. Pതട്ടിപ്പ് നടന്നതില്‍ പരിശോധന ഐടി മന്ത്രാലയം തുടരുകയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ പണം പിന്‍വലിക്കുന്നത് തുടങ്ങരുതെന്ന് ബ്രാഞ്ചുകള്‍ക്ക് ബാങ്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോനോ ആപ്ലിക്കേഷന്റെ സര്‍വീസ് നാളെ നിര്‍ത്തിവയ്ക്കുമെന്ന് ഉപഭോക്താക്കള്‍ക്ക് ബാങ്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.