തൃ​ശൂ​ര്‍: ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക്​ ‘ജ​ന​പ്രി​യ ദു​രി​തം’ സ​മ്മാ​നി​ച്ച്‌​ എ​സ്.​ബി.​ഐ. സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ട്രാ​വ​ന്‍​കൂ​ര്‍ (എ​സ്.​ബി.​ടി) ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്ത്​ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ച ‘ജ​ന​പ്രി​യ’ എ​ന്ന സീ​റോ ബാ​ല​ന്‍​സ്​ (മി​നി​മം ബാ​ല​ന്‍​സ്​ ആ​വ​ശ്യ​മി​ല്ലാ​ത്ത​) അ​ക്കൗ​ണ്ടാ​ണ്​ എ​സ്.​ബി.​ഐ​യി​ല്‍ ല​യി​ച്ച​തോ​ടെ ദു​രി​ത​മാ​യ​ത്. സ​മീ​പ​കാ​ല​ത്ത്​ എ​സ്.​ബി.​ഐ ന​ട​ത്തി​യ ചി​ല സാ​ങ്കേ​തി​ക പ​രി​ഷ്കാ​ര​ങ്ങ​ളി​ല്‍ ഈ ​അ​ക്കൗ​ണ്ടു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി. ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ വ​രേ​ണ്ട ഡി​സം​ബ​ര്‍ മാ​സ​ത്തെ ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍, ക്ഷേ​മ​നി​ധി പെ​ന്‍​ഷ​നു​ക​ള്‍, പി.​എം കി​സാ​ന്‍ ഗ​ഡു​വാ​യ 2,000 രൂ​പ തു​ട​ങ്ങി​യ​വ​യൊ​ന്നും ഭൂ​രി​ഭാ​ഗം അ​ക്കൗ​ണ്ടി​ലും ക​യ​റാ​തെ മ​ട​ങ്ങി.ഈ ​അ​ക്കൗ​ണ്ട്​ വ​ഴി ഒ​ട്ടേ​റെ ചെ​റു​കി​ട​ക്കാ​രു​ടെ ശമ്പളവും ത​ട​സ്സ​പ്പെ​ട്ടു.അ​ക്കൗ​ണ്ടി​ല്‍ പ​ണം വ​ന്ന​വ​ര്‍​ക്ക് ഒ​രു രൂ​പ പോ​ലും പി​ന്‍​വ​ലി​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഓ​ണ്‍​ലൈ​ന്‍, എ.​ടി.​എം, ബാ​ങ്ക്​ ശാ​ഖ എ​ന്നി​വ മു​ഖേ​ന​യൊ​ന്നും പ​ണം പി​ന്‍​വ​ലി​ക്കാ​നാ​വു​ന്നി​ല്ല. സോ​ഫ്റ്റ്‌​വെ​യ​ര്‍ പ​രി​ഷ്കാ​രം പാ​ളി​യ​താ​കാം കാ​ര​ണ​മെ​ന്ന അ​നു​മാ​ന​ത്തി​ലാ​ണ്​​ ജീ​വ​ന​ക്കാ​ര്‍. മാ​സ​ങ്ങ​ളാ​യി ഗു​രു​ത​ര നെ​റ്റ്​​വ​ര്‍​ക്ക്​ പ്ര​ശ്​​നം മൂ​ലം ഇ​ട​പാ​ടു​ക​ള്‍ പ​ല ദി​വ​സ​ങ്ങ​ളി​ലും സ്​​തം​ഭി​ക്കു​ക​യോ വൈ​കു​ക​യോ ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ്​ എ​സ്.​ബി.​ഐ​യി​​ലു​ള്ള​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2