തിരുവനന്തപുരം: സിപിഎമ്മിനെ വെട്ടിലാക്കി സരിതാ നായരുടെ ശബ്ദരേഖ പുറത്ത്. പിന്‍വാതില്‍ നിയമനങ്ങള്‍ സിപിഎമ്മിന്റെ അറിവോടെയാണെന്ന് അവകാശപ്പെടുന്ന സോളാര്‍ കേസ് പ്രതി സരിത.എസ്. നായരുടെ ശബ്ദരേഖയാണ് സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി പുറത്തുവന്നിരിക്കുന്നത്.
കമ്മീഷനായി ലഭിക്കുന്ന പണം പാര്‍ട്ടിക്കും ഉദ്യോഗസ്ഥര്‍ക്കുമായും വീതിക്കുമെന്നും സിപിഎമ്മിന് തന്നെ പേടിയാണെന്നും സരിതയുടെതെന്ന പേരില്‍ പുറത്തുവന്ന ശബ്ദരേഖയില്‍ പറയുന്നു. തൊഴില്‍ തട്ടിപ്പിന് ഇരയായ യുവാവിനോടാണ് സരിത ഇക്കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍ ശബ്ദരേഖ തന്റേതല്ലെന്നാണ് സരിത പറയുന്നത്. എന്നാല്‍ പരാതിക്കാര്‍ പണം ഇടപാടിന്റെ തെളിവുകള്‍ പുറത്തുവിട്ടു.
നെയ്യാറ്റിന്‍കര സ്വദേശി അരുണിന് ബെവ്കോയില്‍ നിയമനം ഉറപ്പ് നല്‍കികൊണ്ടുള്ള സംഭാഷണത്തിലാണ് സരിത ഇക്കാര്യം വ്യക്തമാക്കുന്നത്. പാര്‍ട്ടി അജണ്ട പ്രകാരമാണ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഒരു കുടുംബത്തിലെ ആള്‍ക്ക് ജോലി ശരിയാക്കി നല്‍കിയാല്‍ ആ കുടുംബം പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് സരിത പറയുന്നത്. ശബ്ദ രേഖ പുറത്തുവന്നതിന് പിന്നാലെ ഇത് തന്റേതല്ലെന്നും പരാതിക്കാരനെ അറിയില്ലെന്നും ഗൂഢാലോചനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും വാദിച്ച് സരിത രംഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2