സ്പീക്കർ ശ്രീരാമകൃഷ്ണൻനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങളുമായി സ്വപ്ന സുരേഷിൻറെ മൊഴിക്ക് പിന്നാലെ മറ്റൊരു പ്രതിയായ സരിത്തിൻറെ മൊഴിയും പുറത്തുവന്നു. സ്പീക്കർ യുഎഇ കോൺസലിന് വൻതുക കൈമാറിയെന്നാണ് മൊഴിയിൽ ഉള്ളത്. പത്ത് നോട്ടുകെട്ടുകൾ ഉള്ള ലോക കേരള സഭയുടെ ലോഗോ യുള്ള ബാഗിലാണ് പണം സ്വപ്നക്കും സരിത്തിനും കൈമാറിയത്. ഇവരാണ് സ്പീക്കർക്കു വേണ്ടി കോൺസലിന് പണം ഏൽപ്പിച്ചത്. തിരുവനന്തപുരത്തുള്ള ഒരു ഫ്ലാറ്റിൽ വച്ചാണ് പണം കൈമാറിയതെന്നും മൊഴിയിൽ പറയുന്നുണ്ട്. കൈമാറ്റം നടന്നത് തിരുവനന്തപുരത്ത് എയർപോർട്ടിന് എതിർവശത്തുള്ള മരുതം റോയൽ എന്ന് ഫ്ലാറ്റിൽ വച്ചാണെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.

സ്പീക്കർക്കെതിരെ ഉയരുന്നത് അതീവ ഗുരുതര ആരോപണം; ഇടതുഭരണത്തിൽ നടന്നത് തീവെട്ടികൊള്ള?

വിദേശത്ത് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്നും, സ്പീക്കർ കോൺസൽ ജനറലിന് കൈക്കൂലി നൽകിയെന്നും അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻറ് സംഘത്തിനെതിരെ കേരള പോലീസ് കേസെടുത്തത് അധികാരദുർവിനിയോഗം ആണെന്ന് ആരോപണവും ഉയരുന്നു. തിരഞ്ഞെടുപ്പുകാലത്ത് സ്പീക്കർ ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നത് ഇടതുമുന്നണിയിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എൻഫോഴ്സ്മെൻറിന് എതിരായി രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊടുത്ത കേസിലാണ് എൻഫോഴ്സ്മെൻറ് സംഘം മൊഴിപ്പകർപ്പ് സമർപ്പിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2