കുവൈറ്റ് : ഒ ഐ സി സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്യപേഷ് – ശരത്ത് ലാൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി വ്യാഴം വൈകിട്ട് 7 മണിക്ക് നടക്കുന്ന വിർച്വൽ അനുസ്മരണ സമ്മേളനം കാസർഗോഡ് ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവും കെ പി സി സി സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ബാലക്യഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡണ്ട് ജയേഷ് ഓണശ്ശേരിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഒ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തും.

സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട്ട് പടന്നക്കാട് സ്നേഹസദനത്തിൽ ആവശ്യമായ ഫർണ്ണിച്ചറുകളും ഭക്ഷണ സാമഗ്രികളും സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറിയുമായ ശ്രീ ജോമോൻ ജോസ്, യൂത്ത് കോൺഗ്രസ് നേതാവ് നീതീഷ് കടയങ്ങാട്, ഷനൂപ് കട്ടാമ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2