കോട്ടയം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പാര്‍ട്ട് ടൈം വിദഗ്ദ്ധാംഗമായി നിയമിക്കപ്പെട്ടതിന് പിന്നിലെയുണ്ടായ വിവാദങ്ങളോട് പ്രതികരിച്ച്‌ സന്തോഷ് ജോര്‍ജ് കുളങ്ങര. താന്‍ ഒരു പാര്‍ട്ടിയിലും അംഗത്വമെടുത്തിട്ടില്ലെന്നും പാര്‍ട്ടികള്‍ തന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. സന്തോഷ് ജോര്‍ജ് കുളങ്ങരയെ സിപിഎം താല്‍പര്യത്തില്‍ ആസൂത്രണ ബോര്‍ഡില്‍ നിയമിച്ച ശേഷം കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രതിനിധി എന്ന പേരില്‍ അവതരിപ്പിക്കുകയാണെന്നായിരുന്നു നിയമനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.

ആസൂത്രണ ബോര്‍ഡ് അംഗമാകുന്നതിനെ കുറിച്ച്‌ അറിയാന്‍ ജോസ്.കെ മാണി വിളിച്ചിരുന്നുവെന്നും എന്നാല്‍ മുഴുവന്‍ സമയ അംഗമാകാനില്ലെന്നാണ് അറിയിച്ചതെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര വ്യക്തമാക്കി. ടൂറിസം മേഖലയില്‍ പരിചയമുളളവരെയായിരുന്നു അംഗമാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എന്നാല്‍ മന്ത്രി മുഹമ്മദ് റിയാസ് താല്‍പര്യമെടുത്ത് സന്തോഷ് ജോര്‍ജ് കുളങ്ങരയെ ആസൂത്രണ ബോര്‍ഡിലെടുത്ത ശേഷം പാര്‍ട്ടിയുടെ മേല്‍ അവകാശം അടിച്ചേല്‍പ്പിച്ചു എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. തനിക്ക് മുഹമ്മദ് റിയാസിനെ പരിചയമുണ്ടെന്നും പല കാര്യങ്ങളും സംസാരിക്കാറുണ്ടെന്നും എന്നാല്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നത്. വിഗഗ്ദ്ധാംഗമായി ഡോ.പി.കെ ജമീല ഉള്‍പ്പടെ നാല് പേരെയും, പാര്‍ട്ട് ടൈം വിദഗ്ദ്ധാംഗങ്ങളായി സന്തോഷ് ജോര്‍ജ് കുളങ്ങരയുള്‍പ്പടെ മൂന്നു പേരെയുമാണ് ആസൂത്രണ ബോര്‍ഡില്‍ നിയമിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക