തൃത്താല: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പോളിംങ് ശതമാനമനുസരിച്ചുള്ള കണക്കുകൂട്ടലിലാണ് മുന്നണികൾ. തൃത്താലയിൽ തങ്ങൾ ജയിക്കുമെന്ന് എൽ.ഡി.എഫ്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് രാഷ്ട്രീയവോട്ടുകള്‍ എൽ.ഡി.എഫിന് ലഭിച്ചുവെന്ന് കണക്കുകൂട്ടിയ സി.പി.എമ്മിന് പിഴച്ചത് ബി.ജെ.പി വോട്ടുകളുടെ കാര്യത്തിലാണ്.
ന്യൂനപക്ഷ വോട്ടുകൾക്കൊപ്പം യു.ഡി.എഫിൻ്റെ വോട്ടുകളും ലഭിച്ചെന്ന് കരുതുന്ന സി.പി.എമ്മിന് പക്ഷേ ലഭിക്കാത്തത് ബി.ജെ.പി വോട്ടുകളാണ്. സംഘപരിവാര്‍ വോട്ടുകള്‍ പൂര്‍ണമായും ബി.ജെ.പി നേടുമെന്നാണ് സി.പി.ഐ.എം വിലയിരുത്തല്‍. ബിജെപി വോട്ടുകൾ നേടാൻ കഴിയാത്തത് നിരാശ സമ്മാനിക്കുന്നില്ലെന്നും വിജയം തങ്ങൾക്കൊപ്പമാണെന്നുമാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് വിജയിക്കുമെന്ന് 3000ത്തിലധികം വോട്ടിന് എം.ബി രാജേഷ് വിജയിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതിലും മുൻ‌തൂക്കം എൽ.ഡി.എഫിനാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2