തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വർദ്ധനവ് സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച്‌ പഠിക്കാന്‍ ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉപസമിതിയെ നിയോഗിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ ശമ്ബളം നല്‍കിത്തുടങ്ങുന്ന രീതിയിലാകും റിപ്പോര്‍ട്ട് നടപ്പാക്കുക.ഇക്കഴിഞ്ഞ ജനുവരി 29ന് ആണ് പതിനൊന്നാം ശമ്ബള കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. കുറഞ്ഞ ശമ്ബളം 23,000 രൂപയാക്കി വര്‍ധിപ്പിക്കാനും കൂടിയ ശമ്ബളം 1,66,800 രൂപയാക്കി ഉയര്‍ത്താനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. നിലവില്‍ കുറഞ്ഞ അടിസ്ഥാന ശമ്ബളം 16,500 രൂപയും കൂടിയശമ്ബളം 1.20 ലക്ഷവുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2