എറണാകുളം : ട്വന്റി – ട്വന്റി ജനകീയ കൂട്ടായ്മ നായകനെതിരെ രോഷപ്രകടനവുമായി സിപിഎം പ്രവർത്തകർ. മഴുവന്നൂര്‍ പഞ്ചായത്തിലെ ആസൂത്രണ സമിതി യോഗത്തിനെത്തിയ ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്‍ സാബു ജേക്കബിനെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞത്. പഞ്ചായത്തിലെ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കൂടിയാണ് സാബു.

സാബുവിനെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു സിപിഐഎം പ്രതിഷേധം.അദ്ദേഹം യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത് കോടതി ഉത്തരവ് പ്രകാരമാണ്. സിപിഐഎം പ്രതിഷേധത്തിനെതിരെ ട്വന്റി ട്വന്റി പ്രവര്‍ത്തകരും നിലയുറപ്പിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. വൈകാതെ ഇരുവിഭാഗവുമായി പൊലീസ് ചര്‍ച്ച നടത്തിയ ശേഷമാണ് സാബു ജേക്കബ് യോഗത്തില്‍ പങ്കെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2