കൊച്ചി: ഇടത് വലത് മുന്നണികള്‍ക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയാണ് ദിനപത്രങ്ങളിലൂടെയും, സോഷ്യല്‍ മീഡിയ വഴിയും അംഗത്വ വിതരണത്തിന് പരസ്യം നല്‍കിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലുള്ളവര്‍ക്കാണ് അംഗത്വ വിതരണം.

തദ്ദേശതെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ട്വന്‍റി ട്വന്‍റി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇടത് വലത് മുന്നണിയിലെ പ്രധാന നേതാക്കള്‍ മത്സരരംഗത്ത് നിന്ന് പിന്മാറണമെന്ന് തുടര്‍ച്ചയായി സമ്മര്‍ദ്ദവും ചെലുത്തി. എന്നാൽ ഇതിനെ വകവയ്ക്കാതെ ആദ്യ ഘട്ടമായി ജനകീയകൂട്ടായ്മ എന്ന മുഖം മാറ്റി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ അംഗത്വ വിതരണം തുടങ്ങിയത്.

പാര്‍ട്ടി പത്രങ്ങളിലൊഴികെ എല്ലാ മുന്‍നിര ദിനപത്രങ്ങളിലും ട്വന്‍റി ട്വന്‍റിയുടെ പരസ്യമുണ്ട്. ഇതിലെ ക്യൂ ആര്‍കോഡ് സ്കാന്‍ ചെയ്താണ് ഓണ്‍ലൈന്‍ അംഗത്വ വിതരണം. നിലവില്‍ എറണാകുളം ജില്ലയില്‍ മാത്രമാണ് പരസ്യം. ഇതോടെ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കുമോ എന്നതില്‍ ആകാംക്ഷയും കൂടി. എന്നാല്‍ ഇപ്പോഴും ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനത്തില്‍ ട്വന്‍റി ട്വന്‍റി എത്തിയിട്ടില്ല.

സ്വാധീനമേഖലയായ കുന്നത്തുനാട്, പെരുമ്ബാവൂര്‍ നിയമസഭ മണ്ഡലങ്ങളില്‍ ട്വന്‍റി ട്വന്‍റി മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പാണ്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനും പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2