തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ കേരളത്തിലെ നേതാക്കളുടെ അതൃപ്തിക്ക് പാത്രമായ ശശി തരൂര്‍ എം.പിയെ അനുകൂലിച്ച്‌ കോണ്‍ഗ്രസ് യുവനേതാവ് ശബരീനാഥന്‍ എം.എല്‍.എ. ജനാധിപത്യത്തിന്‍റെ ബഹുസ്വരതക്കും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതല്‍ക്കൂട്ടാണ് തരൂര്‍. അതില്‍ ഒരു തിരുവനന്തപുരത്തുകാരനായ തനിക്ക് യാതൊരു സംശയവുമില്ലെന്നുമാണ് ശബരീനാഥ് ഫേസ്ബുക്കില്‍ കുറിച്ചത്.വിശ്വപൗരന്‍ ആയതുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ എം.പി ഫണ്ടുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ ബന്ധങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിന് മാതൃകയായ പല കോവിഡ് പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ കഴിഞ്ഞിട്ടുള്ളതെന്നും ശബരീനാഥ് പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങള്‍ നടത്തുമ്ബോള്‍, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കെ. മുരളീധരന്‍ വിശ്വപൗരന്‍ എന്ന് വിളിച്ച്‌ ശശി തരൂരിനെ പരിഹസിച്ചിരുന്നു. കൊടിക്കുന്നേല്‍ സുരേഷ് ഇന്ന് തരൂരിനെ പരിഹസിച്ചത് വിളിച്ചത് ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്നാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2