കോട്ടയം: ശബരിമല യു.ഡി.എഫിനു രാഷ്ട്രീയ ആയുധമല്ലെന്നും പുണ്യഭൂമിയാണെന്നും ഉമ്മന്‍ ചാണ്ടി. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചതു യു.ഡി.എഫ്. സര്‍ക്കാരാണ്. ഇതിനു കടകവിരുദ്ധമായി യുവതികളെ കയറ്റണം എന്ന നിലപാടാണു വി.എസ് അച്യുതാനന്ദന് സര്‍ക്കാരും പിണറായി സര്‍ക്കാരും സ്വീകരിച്ചത്.
ഹൈക്കോടതിയിലും സുപ്രീം കോടതിയിലും യു.ഡി.എഫ് നിയമപോരാട്ടം നടത്തി. യു.ഡി.എഫ് നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ സുപ്രീം കോടതിയില്‍ തിരിച്ചടി ഒഴിവാക്കാമായിരുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനു ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് എം വിന്‍സന്റ് എം.എല്‍.എ നല്കിയ നോട്ടീസ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നിരസിച്ചു.
ഇതു പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു വീണ്ടും കത്തു നല്കിയപ്പോഴും സ്പീക്കര്‍ തള്ളി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ 2018 സെപ്റ്റംബര്‍ ഒന്നിനു മുമ്ബുള്ള സ്ഥിതി തുടരണം എന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന് എം.പി. 2019 ജൂണില്‍ അവതരിപ്പിച്ച ശ്രീധര്‍മശാസ്താ ടെമ്ബിള്‍ സ്വകാര്യ ബില്ലിനു ലോക്സഭാ സ്പീക്കറും അവതരണാനുമതി നിഷേധിച്ചു. നിയമമന്ത്രാലയം ഉള്‍പ്പെടെ അംഗീകരിച്ച ബില്ലായിരുന്നു ഇതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.