തിരുവനന്തപുരം: ശബരിമല വികസനത്തിനുള്ള മാസ്​റ്റര്‍ പ്ലാന്‍ ഉടന്‍ നടപ്പാക്കുമെന്ന്​ ദേവസ്വം മന്ത്രി കെ. രാധാകൃഷ്​ണന്‍. ധനാഭ്യര്‍ഥന ചര്‍ച്ചക്ക്​ മറുപടി പറയുകയായിരുന്നു മന്ത്രി. ഇതിനായുള്ള ഹൈപവര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം സജീവ‌മാക്കും. വനം വകുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാനുള്ള നടപടിയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ ഇടത്താവളങ്ങളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായിവ‌രുന്നു. ആചാരാനുഷ്ഠാനങ്ങളെ മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.പക്ഷേ, അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതരത്തിലുള്ള ആചാരങ്ങള്‍ തടയും.

ശബരിമലയിലെ വിളക്കുകളും കിണ്ടിയും വിറ്റിട്ടുള്ള പണം ദേവസ്വം ബോര്‍ഡിന് ചെലവിന്​ വേണ്ടെന്നും മന്ത്രി പറഞ്ഞു.

അത്തരം സാമഗ്രികള്‍ സംരക്ഷിക്കാനുള്ള നടപടിയുണ്ടാകും. ശബരിമല വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുവദിച്ച 150 കോടി രൂപയില്‍ 118 കോടി ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്.ഗുരുവായൂരിനെ ടെമ്ബിള്‍ സിറ്റിയാക്കും. മലബാര്‍ ദേവസ്വം ബില്‍ ഉടന്‍ നടപ്പാക്കും. തമിഴ്നാട് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ സ്​ത്രീകള്‍ പൂജാരിമാരാകുന്നുണ്ട്. ഇവിടെ അത്​ നടപ്പാക്കുന്നത്​ സംബന്ധിച്ച്‌​ തീരുമാനമായിട്ടില്ല. സര്‍ക്കാറിന് ഇപ്പോള്‍ അനാവശ്യ വിവാദങ്ങളിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക