തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത് 2018 സെപ്റ്റംബർ 28ന്. എന്നാൽ അതിനുശേഷം അതിശക്തമായ പ്രതിഷേധമാണ് ശബരിമല വിഷയത്തിൽ അരങ്ങേറിയത്.പിന്നിട് കേരള കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നീക്കങ്ങൾക്കാണ് ശബരിമല ക്ഷേത്രം സാക്ഷ്യം വഹിച്ചത്. എന്നാൽ ഈ ഒരു വിധിക്കു ശേഷം ശബരിമല ഇപ്പോൾ ഇങ്ങനെയാണ്.

ശബരിമല വിധി.

1990 സെപ്റ്റംബർ 24 ശബരിമലയിൽ യുവതികൾ കയറുന്നുവെന്നും പ്രാർഥന നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടി എസ് മഹേന്ദ്രൻ എന്നയാൾ ഹൈക്കോടതി ജഡ്ജിക്ക് കത്തയയ്ക്കുന്നു. ഈ കത്ത് പൊതുതാൽപര്യഹർജിയായി ഹൈക്കോടതി പരിഗണിച്ചതോടെയാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം കോടതികയറുന്നത്. വിഐപികളുടെ ഭാര്യമാർക്ക് ശബരിമലയിൽ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നും ദേവസ്വം മുൻ കമ്മീഷണർ ജെ. ചന്ദ്രികയുടെ പേരക്കുട്ടിയുടെ ചോറൂണ് 19.08.1990ന് ശബരിമലയിൽ നടത്തിയെന്നും കത്തിൽ പറഞ്ഞിരുന്നു.ഏറെക്കാലത്തെ വിചാരണയ്ക്ക് ശേഷം 1991 ഏപ്രിൽ അഞ്ചിന് ഹൈക്കോടതി കേസിൽ വിധി പറഞ്ഞു. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കുള്ള നിയന്ത്രണം ശബരിമലയിലെ കാലാതിവർത്തിയായ ആചാരമാണെന്ന് ഹൈക്കോടതി വിധിച്ചു. ആ നിയന്ത്രണം എല്ലാ തീർഥാടനവേളയിലും നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഈ വിധി നടപ്പാക്കാൻ പൊലീസ് ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ദേവസ്വം ബോർഡിന് ലഭ്യമാക്കാൻ സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തു.2018 സെപ്റ്റംബർ 28 ന് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് അഞ്ചംഗ ഭരണഘടനാബെഞ്ചിന്‍റെ വിധി. ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജിപ്പോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ ചരിത്രപരമായ വിധി.

ശബരിമല രാഷ്ട്രിയം.

വിധി വന്നതിന് പിന്നാലെ വിധിയെ സ്വാഗതം ചെയ്തു കൊണ്ട് മലയാളത്തിലെ ദൃശ്യ/ അച്ചടി മാധ്യമങ്ങൾ രംഗത്ത് വന്നു. ചരിത്ര പരമായ വിധിയെ അനുകൂലിച്ചു കൊണ്ട് പത്രങ്ങൾ തങ്ങളുടെ എഡിറ്റോറിയൽ കോളങ്ങൾ നിറച്ചു എന്നാൽ പിന്നിട് എല്ലാം കീഴ്മേൽ മറിഞ്ഞു.2018 സെപ്റ്റംബർ 30 ന് വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ എത്തുമെന്ന് തോന്നുന്നില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ ഈ പ്രസ്താവന വിവാദമായി. ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് വരുമെന്ന് തോന്നുന്നില്ല. തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. അമ്പലത്തിനുള്ളില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു ഇതോടെ മാധ്യമങ്ങൾക്ക് മനസ്സിലായി ഇതുവരെ ഉണ്ടായതല്ല വാർത്തയനും ഇനി ഉണ്ടാകാൻ പോകുന്നതാണ് വാർത്തയെന്നും .അതോടെ മാധ്യമങ്ങൾ അത് വലിയ പ്രാധാന്യം നൽകി എരിതീയിലേക്ക് എണ്ണ പകർന്നു നൽകി.തുടർന്ന് 2018 ഒക്ടോബർ 1 സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗം തീരുമാനിക്കുന്നു. സ്ത്രീകള്‍ക്ക് വിരിവെക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ നിലയ്ക്കലിലും എരുമേലി ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും ഏര്‍പ്പെടുത്തും. എല്ലാ ക്യാമ്പുകളിലും സ്ത്രീകള്‍ക്ക് പ്രത്യേകം ശൗചാലയങ്ങള്‍ തയാറാക്കുമെന്നും യോഗശേഷം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിനെ പിൻപറ്റി 2018 ഒക്ടോബർ 1 ശബരിമല സ്ത്രീപ്രവേശനവുമായി മുന്നോട്ടുപോകുന്ന സർക്കാർ നടപടികൾക്കെതിരെ ശബരിമല സംരക്ഷണ സമിതി സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിച്ചു അതോടെ ശബരിമലയെ മുൻനിർത്തിയുള്ള രാഷ്ട്രിയ കരുനീക്കങ്ങളും യുദ്ധത്തിനും തുടക്കമിട്ടു. മാധ്യമങ്ങൾ തരത്തിനൊത്ത് ഉയർന്ന് തങ്ങൾക്ക് ആവശ്യമായ രീതിയിൽ വാർത്തകളയും സംഭവങ്ങളെയും നെയ്തു കൊണ്ടിരുന്നു.

പുനപരിശോധന ഹർജി

ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരായ പുനപരിശോധന ഹര്‍ജികൾ  നിലവിൽ   സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രഖ്യാപിച്ചിരുന്നു എന്നാൽ  വിശാല ബെഞ്ച് വ്യക്തത വരുത്തുന്നത് വരെ യുവതീപ്രവേശനം അനുവദിച്ചു  കൊണ്ടുള്ള സുപ്രംകോടതിയുടെ മുന്‍വിധിയില്‍ മാറ്റമുണ്ടാക്കില്ല. അതിനാല്‍ തന്നെ ശബരിമലയില്‍ യുവതികള്‍ക്ക് തുടര്‍ന്നും പ്രവേശിക്കാം. യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ മുന്‍വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല.ശബരിമലയിലെ യുവതീപ്രവേശനം എന്ന ഒരൊറ്റ വിഷയത്തില്‍ നിന്നും രാജ്യത്തെ മുഴുവന്‍ ആരാധാനാലയങ്ങള്‍ക്കും ചേര്‍ത്ത് ഒരൊറ്റ വിധിയിലേക്കാണ് സുപ്രീംകോടതി ഇനി പോകുന്നത്.

സ്ത്രീ പ്രവേശനം

ശബരിമല സ്ത്രീ പ്രവേശനം ഇപ്പോഴും സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ ഈ വർഷവും ചിലപ്പോൾ കഴിഞ്ഞ വർഷങ്ങളിലേതുപോലെ തന്നെ സംഭവിക്കാൻ സാധ്യതയുണ്ട്. കേരള സർക്കാർ ആദ്യം മുതൽക്കു തന്നെ സ്ത്രീ പ്രവേശനം അനുകൂലിച്ചു കൊണ്ടാണ് മുന്നോട്ടു വന്നത്. അത് കൊണ്ട് തന്നെ ഇത്തവണയും അത് തന്നെ അവർത്തിക്കാനാണ് സാധ്യത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2