തിരുവനന്തപുരം: അനിശ്ചിത്വം മാറാതെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ്. പരീക്ഷകള്‍ തെരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന തരത്തില്‍ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഇതുവരെ വന്നില്ല. ഇന്നലെയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.

ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പതിനേഴിന് തുടങ്ങുന്ന തരത്തില്‍ മുന്നേ തുടങ്ങിയ ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് നീങ്ങുന്നുമുണ്ട്. ഇതനുസരിച്ചാണെങ്കില്‍ പരീക്ഷ തുടങ്ങാന്‍ 6 ദിവസം ബാക്കി നില്‍ക്കെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കടുത്ത ആശങ്കയാണുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2