സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നാളെ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്  ആരോഗ്യ വകുപ്പ്.

പരീക്ഷയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1, യാത്രാവേളയിലും പരീക്ഷാ ഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക
2, പരീക്ഷയ്ക്ക് മുമ്ബും ശേഷവും കൂട്ടുകാരുമൊത്ത് കൂട്ടംകൂടി നില്‍ക്കാതിരിക്കുക
3, മാതാപിതാക്കള്‍ കഴിവതും വിദ്യാര്‍ത്ഥികളെ അനുഗമിക്കാതിരിക്കുക
4, പരീക്ഷാഹാളില്‍ പഠനോപകരണങ്ങള്‍ പരസ്പരം പങ്കുവയ്ക്കാതിരിക്കുക.
5, പരീക്ഷയ്ക്ക് ശേഷം ഹാളില്‍ നിന്ന് സാമൂഹിക അകലം പാലിച്ച്‌ മാത്രം പുറത്തിറങ്ങുക
6, ക്വാറന്റീന്‍ സമയം പൂര്‍ത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കൊവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാര്‍ത്ഥികള്‍ വിവരം പരീക്ഷാ കേന്ദ്രത്തില്‍ അറിയിക്കുക

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2