കോവിഡ് 19 കേസുകളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. അതുകൊണ്ടു തന്നെ ഈ മഹാമാരിയെ തടയുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പല തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഗവണ്‍മെന്റുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിലും തിയേറ്ററുകളില്‍ പോകുന്നതിനുമെല്ലാം ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. പലയിടങ്ങളിലും ഈ ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ പലരും പാലിക്കാതെ വരികയും തക്ക ശിക്ഷ അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നുമുണ്ട്.

എന്നാല്‍, ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മുതലെടുത്തു കൊണ്ട് റഷ്യന്‍ ദമ്ബതികള്‍ വിജനമായ ഒരു തിയേറ്ററില്‍ പ്രവേശിക്കുകയും അവിടെയുള്ള ഭക്ഷണ പാനീയങ്ങള്‍ മോഷ്‌ടിക്കുകയും തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തു.മാര്‍ച്ച്‌ 18 -ന് റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗിലെ സൗത്ത് പോള്‍ ഷോപ്പിംഗ് സെന്ററിലെ കിനോഗ്രാഡ് തിയേറ്ററിലാണ് സംഭവം നടന്നത്. ദമ്ബതികളുടെ സി സി ടി വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

സ്‌ക്രീനിംഗ് റൂമിലേക്ക് പോകുന്നതിന് മുമ്ബ് ഭക്ഷണ കൗണ്ടറില്‍ നിന്ന് പോപ്‌കോണും മറ്റ് പാനീയങ്ങളും മോഷ്‌ടിക്കുന്നതായി 53 സെക്കന്‍ഡ് വരുന്ന സി സി ടി വി ദൃശ്യത്തില്‍ കാണിക്കുന്നു. ദമ്ബതികള്‍ വലിയ ഒരു കണ്ടെയ്‌നറില്‍ നിന്ന് രണ്ട് പോപ്‌കോണ്‍ ബക്കറ്റുകളില്‍ പോപ്‌കോണുകള്‍ എടുക്കുന്നതായും ദൃശ്യങ്ങള്‍ കാണിക്കുന്നു. പിറ്റേന്ന് രാവിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ കണ്ണില്‍പ്പെടാതെ ഹാളില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്ബായി മുന്‍ നിരയിലെ സീറ്റില്‍ ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതും സ്‌ക്രീനിംഗ് ഹാളിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു.

ഹാള്‍ വിടുന്നതിന് മുമ്ബായി ഇവര്‍ ഷൂ ധരിക്കുന്നതും കാണാം. തുടര്‍ന്ന് ഹാള്‍ വൃത്തിയാക്കിയതിന് ശേഷമാണ് ഇരുവരും പുറത്തേക്ക് പോയതെന്ന് സിനിമ സ്‌പോക്‌സ്‌പേഴ്‌സണ്‍ പറഞ്ഞതായി ലാഡ് ‌ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അധികൃതര്‍ സി സി ടി വി ഫൂട്ടേജ് ഇന്‍സ്‌റ്റാഗ്രാമില്‍ പോസ്‌റ്റ് ചെയ്യുകയായിരുന്നു.

ഭക്ഷണ പാനീയങ്ങള്‍ എടുത്തതിന് ശേഷം ദമ്ബതികള്‍ ടോര്‍ച്ചിന്റെ സഹായത്തോടു കൂടിയാണ് സിനിമാ ഹാളിലേക്ക് പ്രവേശിക്കുന്നത്. ഹാളില്‍ നിന്ന് പുറത്തു പോകുന്നതിന് മുമ്ബ് അവിടം വൃത്തിയാക്കിയതു കൊണ്ടു തന്നെ അവര്‍ക്ക് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കിക്കൊണ്ട് ഒരു പ്രത്യേക ഷോ‌ നടത്താന്‍ തിയേറ്റര്‍ ഉടമകള്‍ ചിന്തിക്കുന്നുണ്ടെന്ന് പ്രാദേശിക മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിഷയം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നിരവധി അഭിപ്രായങ്ങള്‍ പൊതു ജനങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുകയാണ്. ചിലര്‍ ഈ വിഷയത്തോട് വളരെ ഗൗരവപരമായും മറ്റു ചിലര്‍ തമാശയായും പ്രതികരിച്ചിരിക്കുന്നു.

ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച ദമ്ബതികള്‍ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, മറ്റ് ചിലര്‍ ഷോപ്പിംഗ് സെന്ററിലെ സുരക്ഷയെ ചോദ്യം ചെയ്യുന്നു. ഇത്ര എളുപ്പത്തില്‍ ദമ്ബതികള്‍ക്ക് എങ്ങനെ അകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞു എന്നതിനെക്കുറിച്ചും മറ്റ് ചിലര്‍ വാചാലരാണ്. എന്നാല്‍, ദമ്ബതികള്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ടോ എന്നതും സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടോ എന്നതും ഇപ്പോഴും വ്യക്തമല്ലെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2