പനാജി: ഗോവയിലെ താമസസ്​ഥലത്ത്​ മരിച്ച നിലയില്‍ കണ്ടെത്തിയ റഷ്യന്‍ യുവതി 2019ല്‍ ചെന്നൈയില്‍ വെച്ച്‌​ ലൈംഗിക ചൂഷണത്തിനിരയായതായി റഷ്യന്‍ കോണ്‍സുലേറ്റ്​ പ്രതിനിധി. വടക്കന്‍ ഗോവയിലെ സിയോലിം ഗ്രാമത്തി​ല്‍ സുഹൃത്തിനോടൊപ്പമായിരുന്നു യുവതിയുടെ താമസം. ആഗസ്റ്റ്​ 19നാണ്​ അവരെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്​. ​പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയെന്നാണ്​ ഗോവ പൊലീസ്​ വിധി എഴുതിയത്​.

‘2019ല്‍ ലൈംഗിക ചൂഷണം ചെയ്യാനായി അവരെ ബ്ലാക്ക്മെയില്‍ ചെയ്തത്​ സംബന്ധിച്ച്‌​ ചെന്നൈ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്​. എന്നാല്‍ ഇത് പ്രാഥമിക വിവരമാണ്. ഗോവ പൊലീസ് ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. മരണത്തില്‍ എന്തെങ്കിലും ദ ഉണ്ടെങ്കില്‍ അത്​ ദൂരികരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ -റഷ്യന്‍കോണ്‍സുലേറ്റില്‍ കോണ്‍സലായ വിക്രം വര്‍മ പറഞ്ഞു. ചെന്നൈയില്‍ ഫോട്ടോഗ്രാഫര്‍ക്കെതിരായിരുന്നു റഷ്യന്‍ യുവതി പരാതി ഉന്നയിച്ചത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക