കോഴിക്കോട് സ്‌കൂള്‍ വരാന്തയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുക്കം മണാശേരിയിലാണ് സംഭവം. മലയമ്മ സ്വദേശി ശങ്കരനുണ്ണിയെയാണ് വിവേകാനന്ദ വിദ്യാനികേതന്‍ സ്‌കുളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെത്.ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും പിന്നീട് ശരീരം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കും. ആര്‍എസ്‌എസ് യൂണിഫോമിലാണ് ശങ്കരനുണ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക