കണ്ണൂര്‍: കൂത്തുപറമ്പിന് സമീപം കണ്ണവത്ത് ആര്‍എസ് എസ് കേന്ദ്രത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി. കണ്ണവം കള്ളുഷാപ്പിനു സമീപത്തെ ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ നിര്‍ത്തിയിട്ട ടെംപോ ട്രാവലറില്‍ നിന്നാണ് ആയുധ ശേഖരം പിടികൂടിയത്. വാഹനത്തില്‍ നിന്ന് ആറ് വടിവാളുകളും സമീപത്തെ ഓവുചാലില്‍ നിന്ന് ഒരു സ്റ്റീല്‍ ബോംബുമാണ് കണ്ടെടുത്തത്. രണ്ടുവര്‍ഷത്തോളമായി ഉപേക്ഷിച്ച നിലയില്‍ നിര്‍ത്തിയിട്ട വാഹനത്തിലാണ് ആയുധ ശേഖരം.കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ അടിസ്ഥാനത്തില്‍ കണ്ണവം സിഐ കെ സുധീറും സംഘവും ബോംബ്, ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ തിരിച്ചലിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്.പോലിസും ബോംബ്, ഡോഗ് സ്‌ക്വാഡും സമീപത്തെ പൂഴിയോട് കോളനിയിലും മറ്റും പരിശോധന നടത്തി. മാസങ്ങള്‍ക്കു മുമ്ബ് എസ്ഡിപി ഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീനെ ആര്‍എസ്‌എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിനു ശേഷവും മേഖലയില്‍ സംഘപരിവാരം കലാപത്തിനു കോപ്പുകൂട്ടുന്നതായി ആക്ഷേപമുയര്‍ന്നതിനു പിന്നാലെയാണ് വന്‍ ആയുധശേഖരം കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2