കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു. 10 വയസിനു താഴെയുള്ള കുട്ടികളെയും 60 വയസിനു മുകളിലുള്ളവരെയും പൊതുസ്ഥലങ്ങളില്‍ കണ്ടാല്‍ പിഴ നല്‍കേണ്ടിവരും. ലംഘിക്കുന്നവര്‍ക്ക് 2000 രൂപയാണ് പിഴ.

10 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരികയാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി പൊലീസ് പരിശോധന കര്‍ശനമാക്കി. എന്നാല്‍, ചികിത്സാ ആവശ്യങ്ങള്‍ക്ക് വരുന്നതിനു തടസമില്ല.
ആളുകള്‍ കൂടുതല്‍ എത്താന്‍ സാധ്യതയുള്ള വായു സഞ്ചാരം കുറഞ്ഞ കെട്ടിടം എന്നിവടങ്ങളില്‍ ആരോഗ്യവകുപ്പ് കര്‍ശന പരിശോധന നടത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2