​​കോട്ടയം/തിരുവനന്തപുരം: കെ എം മാണിയെ കുറിച്ച്‌ കേരളത്തിനും പൊതുസമൂഹത്തിനും ബോദ്ധ്യമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പാര്‍ട്ടി നിലപാട് സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പറയും. നിങ്ങള്‍ ഇങ്ങനെ വിഷമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളുടെ മുന്നില്‍ പൊട്ടിത്തെറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

അറിയിക്കേണ്ടവരെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുമെന്നും ജോസ് കെ മാണിയും പ്രതികരിച്ചു. സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യമെന്നാണ് സൂചന. തിരഞ്ഞെടുപ്പിലടക്കം വലിയ പരാതിയും വിയോജിപ്പും എല്‍ ഡി എഫിനോട് ഉണ്ടായിരുന്നിട്ടും അത് പരസ്യമാക്കാതിരുന്ന കേരളാ കോണ്‍ഗ്രസ് പക്ഷേ കെ എം മാണിയെ തൊട്ടപ്പോള്‍ വിഷമവൃത്തത്തിലായിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സുപ്രീംകോടതിയില്‍ അഭിപ്രായം പറഞ്ഞ അഭിഭാഷകനെയാണ് പഴി ചാരുന്നതെങ്കിലും എല്‍ ഡി എഫിനോടും സര്‍ക്കാരിനോടും ജോസ് കെ മാണി കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കെ എം മാണിക്കെതിരായ നിലപാട് തിരുത്തണമെന്നാണ് ആവശ്യം. ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാടിനെ യു ഡി എഫ് ഇതിനോടകം രാഷ്‌ട്രീയ ആയുധമാക്കി കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക