തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച് വീണ്ടും കോഴിബലി നടത്തിയ ഒമ്പതംഗ സംഘം അറസ്റ്റില്‍. വടക്കേ നടയില്‍ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. കോഴിയെ അറുത്ത ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യുവാക്കള്‍ പൊലീസിനെ തള്ളി മാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. സംഭവത്തിനിടെ കൊടുങ്ങല്ലൂര്‍ എ.എസ്.ഐയ്ക്ക് പരിക്കേറ്റു. 1977 മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ മൃഗ-പക്ഷി ബലി ചെയ്യുന്ന നിരോധിച്ചതാണ്. പകരം ഭരണിയാഘോഷ നാളില്‍ കോഴിയെ സമര്‍പ്പിച്ച് കുമ്പളം ഗുരുതിക്ക് കൊടുക്കുകയാണ് ചെയ്യുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2