കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് എത്തുന്ന രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട റൂം നിരക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. പരമാവധി ഈടാക്കാവുന്ന തുക നിശ്ചയിച്ചാണ് പുതിയ ഉത്തരവ്. 2645 മുതല്‍ 9776 രൂപ വരെയാണ് പുതിയ ചികിസനിരക്കുകള്‍. പുതിയ ഉത്തരവ് നടപ്പാക്കാന്‍ കോടതി അനുമതി നല്‍കി.

100 ബെഡുകളുള്ള എന്‍എബിഎച്ച്‌ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡ്- 2910, മുറി (2 ബെഡ്) 2997, മുറി( 2 ബെഡ് എസി) 3491, സ്വകാര്യമുറി 4073, സ്വകാര്യ മുറി എസി 5819 എന്നിവയാണ് പുതുക്കിയ നിരക്ക്. പുതിയ സര്‍ക്കാര്‍ ഉത്തരവ് 6 ആഴ്‌ച വരെ നടപ്പാക്കാന്‍ തയ്യാര്‍ ആണ് എന്ന് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

100 ബെഡുകളുള്ള എന്‍എബിഎച്ച്‌ അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2645 രൂപയും മുറി(രണ്ട് ബെഡ്) 2724 രൂപയും മുറി രണ്ട് ബെഡ് എസി 3174 രൂപയും സ്വകാര്യ മുറി 3703 രൂപയും സ്വകാര്യ മുറി എസി 5290 രൂപയുമാണ് പുതുക്കി നിരക്ക്.