കോഴിക്കോട്: പുതുപ്പാടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ചമഞ്ഞ് കവര്‍ച്ച ശ്രമം. പിപിഇ കിറ്റ് ധരിച്ച് കവര്‍ച്ചയ്ക്ക് എത്തിയ രണ്ട് പേരാണ് പിടിയിലായത്. യുവാവിനെയും സഹായിയെയും പിടികൂടി. ഇവരുടെ കൈയില്‍ നിന്ന് കത്തി, മുളകുപൊടി, കയര്‍ എന്നിവ കണ്ടെത്തി. തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപറമ്പില്‍ അനസ്, ഓട്ടോ ഡ്രൈവറായ തേക്കുംതോട്ടം സ്വദേശിയുമായ അരുണ്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ഇന്നലെ വൈകിട്ടാണ് സംഭവം. കൊവിഡ് പരിശോധിക്കാന്‍ എന്ന വ്യാജേന അനസ് സിറിയക് എന്നയാളുടെ വീട്ടിലെത്തി. വാക്‌സിനേഷന്റെ വിവരം ശേഖരിക്കാന്‍ മുന്‍ദിവസം എത്തിയിരുന്ന ഇവര്‍ പിറ്റേ ദിവസം വരാം എന്ന് പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പക്ഷേ രണ്ട് ദിവസമായി വീടിന്റെ പരിസരത്ത് കറങ്ങി നടന്നതിനാല്‍ സംശയം തോന്നിയ സ്‌കറിയ ഇവരെ നിരീക്ഷിച്ചിരുന്നു. ഇന്നലെ വൈകീട്ട് എത്തിയപ്പോള്‍ നാട്ടുകാരെ വിവരം അറിയിച്ചു. ഇറങ്ങിയോടിയ അനസ് ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. ബൈക്കില്‍ പിന്തുടര്‍ന്നാണ് നാട്ടുകാര്‍ ഇവരെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക