ഹരിയാന : ആശുപത്രിയില്‍ നിന്ന് കോവിഡ് വാക്‌സിന്‍ അടങ്ങിയ ബാഗ് മോഷ്ടിച്ച കള്ളന്‍ തിരികെ നല്‍കി. 1700 ഡോസ് വാക്സീനടങ്ങിയ ബാഗുമായാണ് ഇയാള്‍ കടന്നു കളഞ്ഞത്. ഹരിയാനയിലെ ജിന്തിലാണ് സംഭവം.എന്നാല്‍, ബാഗില്‍ വാക്‌സിനാണെന്നു അറിഞ്ഞതോടെ ക്ഷമാപണം നടത്തി ബാഗ് തിരികെ ഏല്‍പിക്കുകയായിരുന്നു. ബാഗ് തുറന്നപ്പോഴാണ് വാക്സീനാണെന്ന് തിരിച്ചറിഞ്ഞത്.

ഒടുക്കം മനംമാറ്റമുണ്ടായ കള്ളന്‍ ഹിന്ദിയില്‍ കുറിപ്പു തയ്യാറാക്കി സിവില്‍ പോലീസ് സ്റ്റേഷന് സമീപം ബാഗ് എത്തിക്കുകയായിരുന്നു. സ്റ്റേഷന് പുറത്തുള്ള ചായക്കടക്കാരനെയാണ് ഇയാള്‍ ബാഗ് ഏല്‍പ്പിച്ചത്. പൊലീസുകാര്‍ക്കുള്ള ഭക്ഷണമാണ് ഉള്ളിലെന്നും അത്യാവശ്യമുള്ളതിനാല്‍ വെറെ സ്ഥലത്ത് ഡെലിവറിക്ക് പോവുകയാണെന്നുമാണ് കടക്കാരനോട് ഇയാള്‍ പറഞ്ഞത്.അതെ സമയം മോഷ്ടാവിനെ പിടികൂടുന്നതിനായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2