സ്വകാര്യബസുകളും ടൂറിസ്റ്റ് ബസ്സുകളും അടക്കം കോൺട്രാക്ട കാരിയേജ് ,സ്റ്റേറ്റ് കാരിയേജ് ബസ്സുകളുടെ നികുതി ഒഴിവാക്കി. ജൂലൈ ഒന്നുമുതൽ മൂന്നു മാസത്തേക്കുള്ള വാഹനനികുതി ആണ് പൂർണമായും ഒഴിവാക്കിയത് . നികുതി ഒഴിവാക്കിയ സാഹചര്യത്തിൽ സർവീസ് നിർത്തി വെച്ചിരിക്കുന്ന വാഹനങ്ങൾ എത്രയും പെട്ടെന്ന് അത് പുനരാരംഭിക്കണം എന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അഭ്യർത്ഥിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാത്തത് പരിഗണിച്ച് അവയുടെ ബസ്സുകൾക്ക് ഏപ്രിൽ മുതൽ ആറുമാസം കാലയളവിലേക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു.

നികുതി ഇളവ് നൽകുന്നതിൻറെ അടിസ്ഥാനത്തിൽ 90 കോടി രൂപയുടെ വരുമാന നഷ്ടമാണ് സംസ്ഥാന സർക്കാരിന് ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. തകർച്ചയിലായ സ്വകാര്യ ബസ് ടൂറിസ്റ്റ് ബസ് മേഖലയെ സംരക്ഷിക്കാനാണ് സർക്കാർ ഇളവ് നൽകുന്നത് എന്ന് അറിയിച്ച മന്ത്രി സർവീസ് നടത്തി വെച്ചിരിക്കുന്ന ബസ്സുടമകൾ എത്രയും പെട്ടെന്ന് അവ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. അന്തർജില്ല സർവീസ് അനുവദിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യത്തെ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2