കൊച്ചി: സംസ്ഥാനത്തെ റോഡുകളില്‍ തുടര്‍ച്ചയായി അപകടമുണ്ടാകുന്ന 340 ബ്ലാക്ക്​​ സ്​പോട്ടുകള്‍ കണ്ടെത്തി. ഇതില്‍ 238 എണ്ണം ഉയര്‍ന്ന അപകടസാധ്യതയുള്ളവയും 102 എണ്ണം ഇടത്തരം സാധ്യതയുള്ളവയുമാണ്​. ഇവിടങ്ങളില്‍ മൂന്ന്​ വര്‍ഷത്തിനിടെയുണ്ടായ അപകടങ്ങളില്‍ 1763 പേര്‍ മരിച്ചിട്ടുണ്ട്​. റോഡ്​ സുരക്ഷാ അതോറിറ്റിയാണ്​ ഇതു​സംബന്ധിച്ച വിശദപഠനം നടത്തി റിപ്പോര്‍ട്ട്​ തയാറാക്കിയത്​.

ഏറ്റവും കൂടുതല്‍ ബ്ലാക്ക്​ ​സ്​പോട്ടുകള്‍ തിരുവനന്തപുരം ജില്ലയിലാണ്. 65 എണ്ണമാണ് തലസ്ഥാനത്ത് കണ്ടെത്തിയത്. എറണാകുളം 58, കൊല്ലം 56, ആലപ്പുഴ 51, തൃശൂര്‍ 36, കോഴിക്കോട്​ 25, കോട്ടയം 18, മലപ്പുറം 13, പത്തനംതിട്ട 11, പാലക്കാട്​ നാല്​, വയനാട്​, ഇടുക്കി, കണ്ണൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ്​ മറ്റ്​ ജില്ലകളിലെ കണക്ക്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഉയര്‍ന്ന അപകടസാധ്യതയുള്ള ബ്ലാക്ക്​ സ്പോട്ടുകള്‍ കണ്ടെത്തിയ 238 റോഡുകളില്‍ 159 എണ്ണം ​നാഷനല്‍ ഹൈവേ അതോറിറ്റിയുടെയും 51 എണ്ണം സംസ്ഥാന സര്‍ക്കാറിന്റെ 28 എണ്ണം തദ്ദേശസ്ഥാപനങ്ങളുടെയും പരിധിയിലുള്ളതാണ്​. ബ്ലാക്ക്​ ​സ്​പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളില്‍ അപകടസാധ്യത കുറക്കാന്‍ അടിയന്തര നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക്​ നിര്‍ദേശം നല്‍കി.