എഴുകോണ്‍: പാറയുമായി വന്ന ടിപ്പര്‍ലോറി നിയന്ത്രണംതെറ്റി കാറിനു മുകളിലേക്ക് മറിഞ്ഞ് ദേശീയപാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ശനി പകല്‍ 10.30ന് കൊല്ലം– തിരുമംഗലം ദേശീയപാതയില്‍ എഴുകോണ്‍ ജങ്ഷനിലാണ് അപകടം. ഏനാത്ത് കണ്ണങ്കര സ്വദേശി രഞ്ജു ലാലിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഏനാത്തുനിന്ന്‌ കേരളപുരത്തേക്ക് പാറയുമായി പോകുകയായിരുന്നു ലോറി. എഴുകോണ്‍ മേല്‍പ്പാലം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണംതെറ്റി കാറിനു മുകളിലേക്ക് മറിയുകയായിരുന്നു.

കിഴക്കേ കല്ലട സ്വദേശി മനോജിന്റെ കാറിന് മുകളിലാണ് ലോറി മറിഞ്ഞത്. പാറയും ടിപ്പറും കാറിന്റെ പിന്‍ഭാഗത്ത് വീണതിനാല്‍ വന്‍ അപകടം ഒഴിവായി. റോഡിനു കുറുകെ മറിഞ്ഞ ടിപ്പര്‍ എതിര്‍വശത്ത് കൂടി പോകുകയായിരുന്ന ഓട്ടോയിലും ബൈക്കിലും തട്ടിയെങ്കിലും യാത്രക്കാര്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. കൊട്ടാരക്കരയില്‍നിന്ന്‌ ക്രെയിന്‍ എത്തി ടിപ്പര്‍ മാറ്റിയശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. എഴുകോണ്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക