കോഴിക്കോട്: കുറ്റ്യാടിയില്‍ എല്‍ ഡി എഫിനെതിരെ വിമത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ നീക്കം. സി പി എം ഏരിയാ കമ്മിറ്റി അം​ഗത്തെ വി‌മത സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. കുറ്റ്യാടി കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ ഇന്ന് വൈകുന്നേരം ടൗണില്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷം വിമത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

കുറ്റ്യാടിയില്‍ സി പി എം തന്നെ മത്സരിക്കണമെന്നും ജനകീയനായ കെ പി കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കുറ്റ്യാടിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തത് സി പി എം പ്രവര്‍ത്തകരാണെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും എളമരം കരീം എം പിയും സമ്മതിച്ചിരുന്നു. ഘടകകക്ഷിക്ക് സീറ്റ് നല്‍കിയതിലുളള പ്രതിഷേധമാണെന്നും, പ്രവര്‍ത്തകരെ കാര്യം പറഞ്ഞു മനസിലാക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഇരുവരും പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2