സ്വന്തം ലേഖകൻ

കോട്ടയം: റവന്യു വകുപ്പിലെ ഓൺലൈൻ സ്ഥലം മാറ്റം അട്ടിമറിക്കുന്നത് തത്പര കക്ഷികളെ സംരക്ഷിക്കുവാനും ഇതര സംഘടനാ അംഗങ്ങളെ ദ്രോഹിക്കുവാനുമാണെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. റീ അലോട്ട്മെൻറിന് അർഹരായവരും അന്തർജില്ലാ സ്ഥലം മാറ്റത്തിന് കാത്തിരിക്കുന്നവർക്കും അർഹമായ പരിഗണന ലഭിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഓൺലൈൻ സ്ഥലം മാറ്റത്തിൽ ഇടപെടുന്നതും അത് വൈകിപ്പിക്കുന്നതും നീതീകരിക്കുവാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ കേരള എൻ ജി ഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി വി.പി. ബോബിൻ , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സോജോ തോമസ് ,ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ , ജില്ലാ വൈസ് പ്രസിഡൻ്റ് ജെ ജോബിൻസൺ, ജോഷി മാത്യു ,അനൂപ് പ്രാപ്പുഴ , ജില്ലാ ജോ സെക്രട്ടറിമാരായ റോബി ജെ , അജീഷ് പി.വി, സ്മിതാ രവി എന്നിവർ പ്രസംഗിച്ചു.