കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവ് വന്നതോടുകൂടി സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രാത്രി യാത്ര നിരോധനവും, ഞായറാഴ്ച ലോക്ക് ഡൗണും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് റസിഡൻഷ്യൽ മോഡലിൽ പ്രവർത്തിക്കുന്ന ട്രെയിനിങ് സെൻററുകൾക്കും പ്രവർത്തന അനുമതി നൽകി. ബയോ ബബിൾ മോഡലിൽ പ്രവർത്തിക്കാനാണ് ഇവയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. പുറത്തു നിന്ന് ആളുകളെ പ്രവേശിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 18 വയസ്സിനു മുകളിൽ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്ത് വിദ്യാർത്ഥികൾ, അധ്യാപകർ മറ്റു ജീവനക്കാർ എന്നിവരെ വച്ചാണ് പ്രവർത്തനാനുമതി ഉള്ളത്.

പോളിടെക്നിക് പ്രൊഫഷണൽ കോളേജുകൾ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ മെഡിക്കൽ കോളേജുകൾ എന്നിവയ്ക്ക് ഒക്ടോബർ 4 മുതൽ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികളുടെ റഗുലർ ക്ലാസ്സുകൾ ആരംഭിക്കാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതോടൊപ്പം ഒക്ടോബര്‍ നാല് മുതല്‍ ടെക്നിക്കല്‍/പോളി ടെക്നിക്ക്/മെഡിക്കല്‍ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉള്‍പ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കും.

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്‌ ഈ ആഴ്ച കൊവിഡ് കേസുകളില്‍ കാര്യമായ വര്‍ധനയില്ല. ഓ​ഗസ്റ്റ് 24 മുതല്‍ 30 വരെയുള്ള ആഴ്ചയില്‍ 18.41 ആയിരുന്നു ടിപിആര്‍. 31 മുതല്‍ സെപ്തംബര്‍ ആറ് വരെയുള്ള ആഴ്ചയില്‍ 17.96 ആയി കുറഞ്ഞു. ജാ​ഗ്രത തുടര്‍ന്നാല്‍ ഇനിയും കേസുകള്‍ കുറയ്ക്കാന്‍ സാധിക്കും. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസ് നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും തുറന്നും ജാ​ഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക