കൊല്ലം കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച്‌ കൊന്ന കേസില്‍ അമ്മയും പ്രതിയുമായ രേഷ്മയുടെ ഫേസ്ബുക്കിലെ ആണ്‍ സുഹൃത്തിനെ കണ്ടെത്തിയതായി സൂചന. സൈബര്‍ സെല്‍ നടത്തിയ അന്വേഷത്തില്‍ നാല് പേരുടെ പട്ടിക തയാറാക്കി. രേഷ്മയുടെ ചാറ്റ് സംബന്ധിച്ച വിവരങ്ങള്‍ക്കായി അന്വേഷണസംഘം ഫേസ്ബുക്കിനെ സമീപിച്ചു.

ആണ്‍സുഹൃത്തിനൊപ്പം ജീവിതം നയിക്കാനാണ് പ്രസവിച്ചതിനു പിന്നാലെ നവജാതശിശുവിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ നല്‍കിയ മൊഴി. അനന്ദുവെന്നയാളാണ് തന്റെ സുഹൃത്തെന്നും രേഷ്മ പോലീസിനോട് സമ്മതിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇതിന്റെ അടിസ്ഥാനത്തില്‍ അനന്ദു എന്ന് പേരില്‍ ഫേസ്ബുക്കില്‍ അക്കൗണ്ടുള്ള 200ല്‍ അധികം പേരെ സൈബല്‍ സെല്‍ കണ്ടെത്തി.

അതില്‍ നിന്ന് രേഷ്മയുമായി ബന്ധമുണ്ടെന്ന് കരുതുന്ന നാലുപേരെ കണ്ടെത്തി. ഇവരെ നാലുപേരെ പോലീസ് നിരീക്ഷിക്കുകയാണ്. അതില്‍ ഒരാളാകാം രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തെന്നാണ് വിലയിരുത്തല്‍. ഇവരെ അടുത്തദിവസം ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

ഇന്ന് പ്രതി രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മൊഴി രേഖപെടുത്തും. സമാനതകളില്ലാത്ത ക്രിമിനല്‍ ബുദ്ധിയുള്ളയാളാണ് രേഷ്മയെന്ന് പോലീസ് വിലയിരുത്തല്‍. ആറ് ഫേസ്ബുക്ക് അക്കൗണ്ടുകളാണ് രേഷ്മയ്ക്കുണ്ടായിരുന്നത്.

ഒരു ഫേസ്ബുക്ക് അക്കൗണ്ട് മൂന്ന് മാസം മാത്രം ഉപയോഗിച്ച ശേഷം അത് പൂര്‍ണമായും ഉപേക്ഷിക്കും. പിന്നീട് മറ്റൊരു അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടുകള്‍ വഴിയായിരുന്നു രഹസ്യസുഹൃത്തുമായി രേഷ്മ സംസാരിച്ചിരുന്നത്. രേഷ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ വിവരങള്‍ വീണ്ടെടുക്കാന്‍ അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക