ചാത്തന്നൂര്‍ : ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ചസംഭവത്തില്‍ ജയിലില്‍ കഴിയുന്ന രേഷ്മയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഫേസ്ബുക്കില്‍ രേഷ്മ ചാറ്റ് ചെയ്തിരുന്ന ആണ്‍സുഹൃത്തുക്കളുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്.

അനന്തു എന്ന് പേരുള്ള കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നു രേഷ്മ പറഞ്ഞിരുന്നു. എന്നാല്‍, കേസ് അന്വേഷണത്തിനിടെ മരിച്ച ബന്ധുക്കളായ യുവതികള്‍ ഈ പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നു. അതോടെ, കേസ് അവസാനിച്ച നിലയില്‍ എത്തിയെങ്കിലും, ഇനിയും തെളിയിക്കപ്പെടാന്‍ എന്തൊക്കെയോ ബാക്കി ഉണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന സംശയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മുന്‍പ് അനന്തു എന്ന കാമുകനെ കാണാന്‍ രേഷ്മ വര്‍ക്കലയില്‍ പോയിരുന്നു.എന്നാല്‍, ക്വട്ടേഷന്‍ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അനന്തു പ്രസാദ് എന്നയാളുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നു എന്നതിന് തെളിവുണ്ട്. ഇയാള്‍ വര്‍ക്കല സ്വദേശിയാണ്. എന്നാല്‍, ബിലാല്‍ എന്ന പേരിലാണ് ഇയാള്‍ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നതെന്നാണ് രേഷ്മയുടെ മൊഴി. അനന്തുവെന്ന പേരിലുള്ള രണ്ടില്‍ക്കൂടുതല്‍ ആളുകളോട് രേഷ്മയ്ക്ക് ഫെയ്‌സ്ബുക്ക് ബന്ധമുണ്ടായിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക