നേ​മം ച​ല​ഞ്ച് ഏ​റ്റെ​ടു​ക്കാ​ന്‍  ഉ​മ്മ​ന്‍ ചാ​ണ്ടി സമ്മ​തം മൂ​ളി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ബി​ജെ​പി​യു​ടെ ഏക സി​റ്റിം​ഗ് സീ​റ്റാ​യ നേ​മ​ത്ത് ക​രു​ത്ത​നാ​യ സ്ഥാ​നാ​ര്‍​ഥി വേ​ണ​മെ​ന്ന ഹൈ​ക്ക​മാ​ന്‍​ഡ് നിര്‍ബ​ന്ധ​ത്തി​ന് ഉ​മ്മ​ന്‍ ചാ​ണ്ടി വഴങ്ങുകയായിരു​ന്നു എന്നാണ് റിപ്പോർട്ടുകൾ.
ഉ​മ്മ​ന്‍ ചാ​ണ്ടി മാ​റി​യാ​ല്‍ പു​തു​പ്പ​ള്ളി​യി​ല്‍ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​നെ മ​ത്സ​രി​പ്പി​ക്കാ​നും ആലോചിക്കുന്നു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. നേ​മ​ത്ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യോ ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ മത്സരിക്കണം എന്നായിരു​ന്നു ഹൈ​ക്കമാന്‍​ഡി​ന്‍റെ നി​ല​പാ​ട്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​രു ​നേ​താക്ക​ളും ആ​വ​ശ്യം തള്ളി. അ​തി​നി​ടെ കെ.​മുര​ളീ​ധ​ര​ന്‍ എം​പി​യെ മണ്ഡ​ല​ത്തി​ല്‍ ഇ​റ​ക്കാ​ന്‍ ആ​ലോ​ച​ന നടത്തിയെ​ങ്കി​ലും എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ട് മാ​റ്റാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2