തൃ​ശൂ​ര്‍: എ.​ടി.​എം കാ​ര്‍​ഡ്​ വ​ലി​പ്പ​ത്തി​ലു​ള്ള കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ വി​പ​ണി​യി​ല്‍ ത​രം​ഗ​മാ​വു​ന്നു. ക​ട​യി​ല്‍ പോ​കാ​ന്‍ പോ​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ​മെ​ന്ന്​ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച സാഹ​ച​ര്യ​ത്തി​ലാ​ണ്​ കൊ​ണ്ടു​ന​ട​ക്കാ​ന്‍ എ​ളു​പ്പ​മു​ള്ള കാ​ര്‍​ഡ്​ വി​പ​ണി കീ​ഴ​ട​ക്കു​ന്ന​ത്.

വാ​ക്​​സി​നേ​ഷ​ന്‍ ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ കേ​ന്ദ്ര ആ​രോ​ഗ്യ മന്ത്രാ​ല​യം ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ എ ​ഫോ​ര്‍ ഷീറ്റിന്‍റ വ​ലി​പ്പ​മു​ള്ള​താ​ണ്. ഇ​ത്​ കൊ​ണ്ടു​ന​ട​ക്കാ​ന്‍ പ്രയാ​സ​മാ​ണ്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന കര്‍​ശ​ന​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നാ​യാ​സം ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്​ കാ​ര്‍​ഡ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ തയാ​റാ​ക്കി​യ​ത്. എ.​ടി.​എം കാ​ര്‍​ഡ്​ വ​ലി​പ്പ​ത്തി​ല്‍ ര​ണ്ടു പു​റ​ങ്ങ​ളി​ലാ​യി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലെ വി​വ​ര​ങ്ങ​ള്‍ അ​ച്ച​ടി​ച്ചു ന​ല്‍​കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. അ​ഞ്ചു മു​ത​ല്‍ 10 മി​നി​റ്റി​നു​ള്ളി​ല്‍ ഇ​ത്​ രൂ​പ​പ്പെ​ടു​ത്തും. നേ​ര​ത്തെ ആ​ധാ​ര്‍ കാ​ര്‍​ഡു​ള്‍​പ്പെ​ടെ ഇ​ത്ത​ര​ത്തി​ല്‍ കാ​ര്‍​ഡാ​ക്കി​യി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പേ​രും വി​ലാ​സ​വും അ​ട​ക്കം വ​ലു​താ​ക്കി അ​ച്ച​ടി​ച്ച്‌,​ പരി​ശോ​ധ​ന​ക്ക്​ അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ്​ ഇ​ത്​ ത​യാ​റാ​ക്കു​ന്ന​ത്. കാ​ര്‍​ഡി​ന്‍റ ഒ​രു​വ​ശ​ത്ത്​ ഗു​ണ​ഭോ​ക്​​താ​വി​ന്‍റ പേ​ര്, വ​യ​സ്സ്​, ലിം​ഗം, പ​രി​ശോ​ധി​ച്ച തി​രി​ച്ച​റി​യ​ല്‍ രേ​ഖ, റ​ഫ​റ​ന്‍​സ്​ ​ഐ.​ഡി എ​ന്നി​വ​യും മ​റു​ഭാ​ഗ​ത്ത്​ വാ​ക്​​സി​ന്‍റ പേ​ര്, ആ​ദ്യ ഡോ​സ്​ തീ​യ​തി, ര​ണ്ടാം ഡോ​സ്​ തീ​യ​തി, വാ​ക്​​സി​ന്‍ ന​ല്‍​കി​യ ന​ഴ്​​സി​ന്‍റ പേ​ര്, സ്ഥ​ലം എ​ന്നി​വ​യും ഉ​ണ്ട്​. കൂ​ടാ​തെ കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന്‍റ കോ​വി​ഡ്​ പ്ര​തി​രോ​ധ മു​ദ്രാ​വാ​ക്യ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്ര​വും ക്യൂ​ആ​ര്‍ കോ​ഡും പി​റ​കി​ലു​ണ്ട്.

ര​ണ്ടു ഡോ​സും കു​ത്തി​വെ​ച്ച​വ​രാ​ണ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഇ​ത്ത​ര​ത്തി​ല്‍ എ​ടു​ത്ത്​ സ്ഥി​ര ഉ​പ​യോ​ഗ​ത്തി​ന്​ പ​ഴ്​​സു​ക​ളി​ല്‍ സൂ​ക്ഷി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല പ്ര​വാ​സി​ക​ളും വി​വി​ധ പ​രീ​ക്ഷാ​ര്‍​ഥി​ക​ളും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പോ​കു​ന്ന​വ​രും കാ​ര്‍​ഡ്​ എ​ടു​ക്കു​ന്നു. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും അ​ധ്യാ​പ​ക​രും വ്യാ​പാ​രി​ക​ളും ജോ​ലി​ക്കാ​രും അ​ട​ക്കം ഇ​തി​ന്​ പി​ന്നാ​ലെ​യു​ണ്ട്.

ര​ണ്ടു ​ഡോ​സ്​ ല​ഭി​ച്ച​വ​ര്‍ നി​ല​വി​ല്‍ കു​റ​വാ​ണെ​ങ്കി​ലും ദി​നം​പ്ര​തി വാ​ക്​​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ കാ​ര്‍​ഡ്​ രൂ​പ​ത്തി​ലാ​ക്കാ​ന്‍ എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക്​ കൂ​ടു​ക​യാ​ണ്. 80 രൂ​പ മു​ത​ല്‍ 130 രൂ​പ വ​രെ​യാ​ണ്​ വി​ല. ഇ​ത്​ ലാ​മി​നേ​റ്റ്​ ചെ​യ്യാ​ന്‍ അ​ധി​ക​തു​ക​യും ന​ല്‍​ക​ണം. ഇ​ത്​ ഫോ​​ട്ടോ​സ്​​റ്റാ​റ്റ്, ലാ​മി​നേ​ഷ​ന്‍ സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്ക്​ ചാ​ക​ര​യാ​വു​ക​യാ​ണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക