ഒരു ചെറിയ സൂത്ര പണിയിലൂടെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാതെ തന്നെ യൂട്യൂബിലെ പരസ്യങ്ങൾ ഒഴിവാക്കാം. ഒരു റെഡിറ്റ് ഉപഭോക്താവാണ് ഈ സൂത്രപ്പണി കണ്ടുപിടിച്ചത്. യൂട്യൂബ് ഡോട്ട് കോം എന്നു എഴുതുന്നതിൻറെ അവസാനം ഒരു “dot” ഇട്ടാൽ തീരുന്നതേയുള്ളൂ യൂട്യൂബിലെ പരസ്യ പ്രശ്നം എന്നാണ് ഇദ്ദേഹം കണ്ടുപിടിച്ചത്. അതായത് യൂട്യൂബ് ഡോട്ട് കോം എന്നതിനു പകരം യൂട്യൂബ് ഡോട്ട് കോം ഡോട്ട് എന്ന് ടൈപ്പ് ചെയ്താൽ സംഗതി റെഡി.

യൂണികോൺ4 സെയിൽ (unicorn4sale) എന്ന റെഡിറ്റ് ഉപഭോക്താവാണ് ഈ സൂത്രപ്പണി കണ്ടുപിടിച്ച ആൾ. എന്നാൽ യൂട്യൂബ് ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ നമുക്ക് ഇത് സാധിക്കില്ല. അതിനു പകരം വെബ് ബ്രൗസറിൽ നിന്ന് യൂട്യൂബ് വെബ്സൈറ്റിൽ പ്രവേശിച്ച് desktop mode ൽ ബ്രൗസ് ചെയ്യുമ്പോൾ ഇത് സാധിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. സംഗതി നിലവിൽ നടക്കുന്നുണ്ടെങ്കിലും ഏതു നിമിഷവും ഗൂഗിളിൻറെ സാങ്കേതിക വിദഗ്ധർ ഈ പോരായ്മ പരിഹരിക്കാം. ഡിജിറ്റൽ ലോകത്ത് ഏതായാലും സൂത്രപ്പണി ഹിറ്റായി. കണ്ടുപിടുത്തം നടത്തിയ ആളുടെ പോസ്റ്റ് വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.reddit.com/r/webdev/comments/gzr3cq/fyi_you_can_bypass_youtube_ads_by_adding_a_dot/

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2