ബാങ്കുകളിൽ സ്ഥിരനിക്ഷേപം ഉള്ളവർ കാലാവധി പൂർത്തിയാക്കിയ ദിവസം ഇത്തരം നിക്ഷേപങ്ങൾ പുതുക്കിയില്ലെങ്കിലും ഓട്ടോ റിന്യൂവൽ സൗകര്യം മിക്ക ബാങ്കുകളും അനുവദിച്ചിരുന്നു. ഒരു നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ അതേ കാലാവധിയിലേക്ക് തന്നെ സ്വയമേ നിക്ഷേപങ്ങൾ പുതുക്കി നൽകുന്ന ബാങ്ക് സൗകര്യമാണ് ഓട്ടോ റിന്യൂവൽ. അതുകൊണ്ടുതന്നെ നിക്ഷേപകർ നിക്ഷേപങ്ങൾ പുതുക്കുന്നതിനെ കുറിച്ച് വലിയ രീതിയിൽ ആകുലപ്പെടേണ്ട കാര്യമില്ലായിരുന്നു.

എന്നാൽ ഇപ്പോൾ റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ നിയമപ്രകാരം ഓട്ടോ റിന്യൂവൽ സൗകര്യം നൽകുവാൻ ബാങ്കുകൾക്ക് അനുവാദമില്ല. അതായത് ഒരു നിക്ഷേപ കാലാവധി അവസാനിച്ചാൽ അത് നിക്ഷേപകൻ പുതുക്കാത്ത പക്ഷമോ, അല്ലായെങ്കിൽ കാലാവധി അവസാനിക്കുന്ന ദിവസം മുതൽ നിക്ഷേപകൻ ആ നിക്ഷേപം പുതുക്കുന്നത് വരെയോ നിക്ഷേപിച്ച തുകയ്ക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്കൾക്ക് നൽകുന്ന പലിശ മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ എന്നാണ് ആർ ബി ഐ യുടെ പുതിയ ഉത്തരവ്. കൃത്യമായ ദിവസത്തിൽ നിക്ഷേപം പുതുക്കി ഇല്ലായെങ്കിൽ നിക്ഷേപകർക്ക് ഇതുമൂലം വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും. അതുകൊണ്ടുതന്നെ നിക്ഷേപങ്ങളുടെ മെച്യൂരിറ്റി ഡേറ്റുകൾ കൃത്യമായി ഓർത്തിരിക്കുകയും അതാത് ദിവസം തന്നെ അത് പുതുക്കുകയും ചെയ്തില്ല എങ്കിൽ നിക്ഷേപകന് നഷ്ടങ്ങൾ സംഭവിക്കുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
RBI ORDER

സമ്മിശ്രമായ പ്രതികരണമാണ് ഈ ഉത്തരവിനോട് സാമ്പത്തിക മേഖലയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർദ്ധിക്കും എന്ന ആക്ഷേപവും ഈ ഉത്തരവിനെ കുറിച്ച് നിലനിൽക്കുന്നുണ്ട്. ഇടപാടുകാരുമായി തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും കൂടുതലാണെന്ന് ബാങ്കിംഗ് മേഖലയിൽ ഉള്ളവർ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപകർകിടയിൽ നിന്ന് വ്യാപകമായ എതിർ ശബ്ദങ്ങൾ ഇതിനോടകം തന്നെ ഈ വിഷയത്തിൽ ഉണ്ടായിക്കഴിഞ്ഞു. ഏതായാലും വരുംദിവസങ്ങളിൽ ഇതിനെ ചുവടു പറ്റി കൂടുതൽ പ്രതികരണങ്ങൾ ലഭ്യമാകും എന്നാണ് അറിയാൻ കഴിയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക